v
ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ചവറ കെ.എം.എം.എൽ കമ്പനി പടിക്കൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: കുത്തക മുതലാളിമാർക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് രാജ്യത്തിന്റെ പാരമ്പര്യസ്വത്ത് കോർപ്പറേറ്റുകൾക്ക് കൈമാറാൻ ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണയുടെ സംസ്ഥാനതല ഉദ്ഘാടനം ചവറ കെ.എം.എം.എൽ കമ്പനി പടിക്കൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂസഫ് കുഞ്ഞ്, കോലത്ത് വേണുഗോപാൽ, കോഞ്ചേരിൽ ഷംസുദ്ദീൻ,മാമൂലയിൽ സേതുക്കുട്ടൻ, ശ്രീനിവാസൻ, ശ്രീജിത്ത്, ഷാജി, ഗോപൻ, നജീബ് തുടങ്ങിയവർ സംസാരിച്ചു. ടൈറ്റാനിയം കോംപ്ലക്സ് എംപ്ളോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ. ജയകുമാർ സ്വാഗതം പറഞ്ഞു.