തൊടിയൂർ: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കല്ലേലിഭാഗം കേരള ഫീഡ്സിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കൈതവനത്തറ ശങ്കരൻകുട്ടി സമരം ഉദ്ഘാടനം ചെയ്തു. ഷാജി കൃഷ്ണൻ, റജീന റിയാസ്, ശശി താരാഭവനം, കുറുങ്ങാട്ട് നിസാർ, നൗഷാദ്, സുനിൽ എന്നിവർ സംസാരിച്ചു.