കരുനാഗപ്പള്ളി: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 125 കേന്ദ്രങ്ങളിൽ സ്നേഹഗാഥ സംഘടിപ്പിച്ചു. പന്മന കുമ്പളത്ത് ശങ്കുപിള്ള സ്മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച താലൂക്ക് തല പരിപാടി ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ അക്ഷര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ ദീപം തെളിച്ചു.
ഓച്ചിറയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗേളീ ഷണ്മുഖൻ അക്ഷരപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലാപ്പനയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. രാധാമണി, തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബിന്ദുബിന്ദു രാമചന്ദ്രൻ, കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ആലപ്പാട് ഗ്രാപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ്, തഴവയിൽ കൃഷി ശാസ്ത്രജ്ഞ ഡോ. രോഹിണി അയ്യർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ വനിതാ കമ്മിഷനംഗം എം.എസ്. താര, തേവലക്കരയിൽ ഡോ. വള്ളിക്കാവ് മോഹൻദാസ്, നീണ്ടകരയിൽ സഹദേവൻ, ചവറ ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ. സോമൻ എന്നിവർ ഉദ്ഘാടനം ചെയ്തു.