കരുനാഗപ്പള്ളി: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടത്തിയ സമരം ബാങ്ക് പ്രസിഡന്റ് എ .മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ലോകാനന്ദൻ, അഖിൽ, മനുജോർജ് എന്നിവർ സംസാരിച്ചു.
കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിന് മുന്നിലെ സമരം ബാങ്ക് പ്രസിഡന്റ് ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്തു. ആർ.കെ. ദീപ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ പ്രസന്നൻ, ഹരികുമാർ, ജയനീഷ് ജയൻ എന്നിവർ സംസാരിച്ചു. ക്ലാപ്പന സഹകരണ ബാങ്കിന് മുന്നിൽ പ്രസിഡന്റ് ജി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മിനികുമാരി, ഷാജി എന്നിവർ സംസാരിച്ചു.