a
ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ്റെ തരിശുനിലം കൃഷിക്കായി ഇടയ്ക്കിടം ഏലായിൽ കവി കുരീപ്പുഴ ശ്രീകുമാർ വിത്ത് വിതയ്ക്കുന്നു

എഴുകോൺ : ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന തരിശു നില നെൽ കൃഷിക്ക് തുടക്കം. കവി കുരീപ്പുഴ ശ്രീകുമാർ കൃഷിപ്പാട്ട് പാടി വിത്തെറിഞ്ഞ് ആരംഭം കുറിച്ചു. പാട്ട് ഏറ്റുപാടി കർഷകരും യുവാക്കളും ഒത്ത് ചേർന്നു. കരീപ്ര പഞ്ചായത്തിലെ മുൻനിര കർഷകനും തളവൂർക്കോണം പാടശേഖര സമിതി സെക്രട്ടറിയുമായ ബി.ചന്ദ്രശേഖരൻ പിള്ളയാണ് വിത്ത് കുരീപ്പുഴയ്ക്ക് കൈമാറിയത്. വിരമിച്ച അദ്ധ്യാപിക ഇടയ്ക്കിടം ആലുവിളയിൽ വത്സലയാണ് നിലം സൗജന്യമായി വിട്ടു നൽകിയത്. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ എം.തങ്കപ്പൻ, കരീപ്ര ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സി.ഉദയകുമാർ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.അശോകൻ, കർഷക സംഘം ഭാരവാഹി ആർ.സത്യശീലൻ, എം.പി.മനേക്ഷ, എ.അജയഘോഷ്, വി.എഫ്.പി.സി.കെ.ഭാരവാഹികളായ കെ.ഗോപിനാഥനുണ്ണിത്താൻ, എ.സുരേന്ദ്രൻ പിള്ള, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എഴുകോൺ സന്തോഷ്, എം.പി.മഞ്ചു ലാൽ, പി.എസ്.സുന്ദരേശൻ, സുബ കുമാർ, ഷൈൻ.പി.തമൻ, കൃഷി ഓഫീസർ പി.വി.സുദർശനൻ, അസി. കൃഷി ഓഫീസർ എസ്.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.ശൈലേന്ദ്രൻ ഹരിതഗ്രാമം പദ്ധതി വിശദീകരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേച്ചർ കൊട്ടാരക്കരയുമായി ചേർന്ന് സുരേഷ് കുമാർ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി. കരീപ്രയിലെ മികച്ച കർഷകരായ ബി.ചന്ദ്രശേഖരൻ പിള്ള, സി.ബാബുരാജൻ പിള്ള, വേണുഗോപാൽ എന്നിവരാണ് ഹരിതഗ്രാമം പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.