കരുനാഗപ്പള്ളി: എ.ഐ.എസ്.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സ്ത്രീധനമല്ല സ്ത്രീയാണ് അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് കരുനാഗപ്പള്ളി ടൗണിൽ ജാഗ്രതാ സദസ് സംഘടിപ്പിച്ചത്. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രിജി ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി ശ്രീക്കുട്ടി അദ്ധ്യക്ഷയായി. യോഗത്തിൽ മണ്ഡലം സെക്രട്ടറി എം. ഡി. അജ്മൽ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ്, പി .എസ്. അനന്തു , ആർ. കരൺരാജ്, ജിത്തു എന്നിവർ പ്രസംഗിച്ചു. കാർത്തിക്ക്, , അഖിൽ എ. കുമാർ, പി .എസ്.അഖില കൃഷ്ണ, എസ്. ശ്രീലക്ഷ്മി , ഭാമ, ഗൗതം, അശ്വിൻ വി രാജ്, മനു, ജിബിൻ എന്നിവർ നേതൃത്വം നൽകി.