samarama

കൊല്ലം. അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്നും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപെട്ട് കാഷ്യു ഫെഡറേഷൻ യു.ടി.യു.സിയുടെ നേതൃത്വത്തിൽ 28ന് കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരവും ആഗസ്റ്റ് 2ന് ഫാക്ടറികൾക്ക് മുന്നിൽ ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ. കെ. പ്രേമചന്ദ്രൻ എം.പി യും വർക്കിംഗ്‌ പ്രസിഡന്റ്‌ എ.എ. അസീസും പത്രസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി സജി.ഡി. ആനന്ദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.