ഓച്ചിറ: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ എെ.എൻ.ടി.യു.സി ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുംപീടിക പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വിനു അദ്ധ്യക്ഷത വഹിച്ചു. സജീവ്, യതീഷ്, എം.എസ്. രാജു, സി.എം. ഇഖ്ബാൽ, ടി.എസ്. രാധാകൃഷ്ണൻ, കെ.വി. സൂര്യകുമാർ, ലത്തീഫ്, ഷാജി തുടങ്ങിയവർ സംസാരിച്ചു.