aksharapura
ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ സ്ത്രീ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹഗാഥ' പരിപാടി

ഓച്ചിറ: ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ സ്ത്രീ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹഗാഥ' പരിപാടി എൻ. വസന്ത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ. അനു അദ്ധ്യക്ഷത വഹിച്ചു. എൽ. നവശാന്ത് സ്ത്രീ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അൽഫിയ, നന്ദുദേവൻ, ലാവണ്യ കോമളൻ, ലിഥിൻ കൃഷ്ണൻ എന്നിവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. എസ്. വിനിത, ഗോകില ഗോപൻ, സുറുമി, ബി. കൃഷ്ണപ്രിയ, സി.ആർ. അഭിഷേക് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എൽ.കെ. ദാസൻ സ്വാഗതം പറഞ്ഞു.