ഓടനാവട്ടം: ചെപ്ര എസ്.എ .ബി യു .പി എസിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങി നൽകി സമ്പൂർണ ഡിജിറ്റൽ വിദ്യാലയമാക്കി. മുൻ അദ്ധ്യാപകരും നിലവിൽ ഉള്ള ജീവനക്കാരും സഹകരിച്ചാണ് ഉപകരണങ്ങൾ വിലയ്ക്ക് വാങ്ങിയത്. പി.ടി.എ പ്രസിഡന്റ് നെൽസൺ അദ്ധ്യക്ഷനായി. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം നടത്തി ഉദ്‌ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ .എസ് .അമ്പിളി, ലേഖാവിജയകുമാർ, കെ. എസ്. ഷിജുകുമാർ, വി. പ്രഭാവതി, കെ .ആർ .സന്ധ്യാകുമാരി, എസ് .അമ്പിളി, അജയ് കൃഷ്ണൻ, സി. ലതാദേവി, ആശ, വിദ്യാവിക്രം, സന്തോഷ്‌കുമാർ, ശ്രീഹരി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.