കിളിക്കൊല്ലൂർ: പാൽക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മഹാശിവദീപം നാളെ നടക്കും. രാവിലെ 6.30ന് ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന പൂജയിൽ ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പങ്കെടുക്കാം. ശ്രീകോവിലിൽ നിന്ന് തെളിച്ചുനൽകുന്ന ദീപം ശ്രീകോവിലിന് ഒരു പ്രദക്ഷിണവും ക്ഷേത്രത്തിന് 3 പ്രദക്ഷിണവും വച്ച് ഉദ്ദിഷ്ടകാര്യം ഭഗവാന്റെ സന്തത സഹചാരിയായ നന്ദികേശന്റെ കാതിൽ മന്ത്രിക്കുന്ന ചടങ്ങാണ് മഹാശിവദീപം.

ശിവദീപത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം. ശിവദീപത്തോട് അനുബന്ധിച്ചു നടന്നുവരാറുള്ള കഞ്ഞിസദ്യ ഉണ്ടായിരിക്കില്ല. ശിവദീപത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സെക്രട്ടറി സി. ബിജു, പ്രസിഡന്റ്‌ ജെ. ദിലീപ് കുമാർ എന്നിവർ അറിയിച്ചു.