കൊല്ലം: പൊതുജനങ്ങളോട് ഏറ്റവും അധികം സഹകരിക്കുന്ന സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകണമെന്ന് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മുഖ്യമന്തിയോട് ആവശ്യപെട്ടു. പ്രസിഡന്റ് വി. രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിജയകുമാർ, പാരിപ്പള്ളി സുന്ദരേശൻ, ഷാജഹാൻ, ബിജുമോൻ, രാജീവൻ, അജിത, മുണ്ടയ്ക്കൽ സുഭാഷ്, ശിവപ്രസാദ്, അലിയാർ, പൂവാദ് എന്നിവർ സംസാരിച്ചു.