കുന്നിക്കോട് : ക്ഷീരസംഘത്തിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് ബി.ഷാജഹാൻ അദ്ധ്യക്ഷനായി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗം അനന്തുപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, ഗ്രാമപഞ്ചായത്തംഗം ബി.ഷംനാദ് തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതിയംഗം ജെ.അഷ്‌റഫ് സ്വാഗതവും സെക്രട്ടറി എ.സീനത്ത് നന്ദിയും പറഞ്ഞു.