photo
ഏരൂർ സഹകരണ ബാങ്കിലെ വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവ്വഹിക്കുന്നു. ബാങ്ക് പ്രസിഡന്റ് സൈഫുദ്ദീൻ പൂക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ തുടങ്ങിയവർ സമീപം

അഞ്ചൽ: ഏരൂർ സർവീസ് സഹകരണ ബാങ്കിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് തുടക്കമായി. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സൈഫുദ്ദീൻ പൂക്കുട്ടി അദ്ധ്യക്ഷനായി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, മുൻ ബാങ്ക് പ്രസിഡന്റ് ഭാസ്ക്കരപിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോൺ വി. രാജ്, എസ്.ബി. വിനോദ്, എം.കെ. രമേശൻ, സെക്രട്ടറി കെ.വി. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.