കൊട്ടാരക്കര: ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റിയും പുരോഗമന കലാസാഹിത്യസംഘം കൊട്ടാരക്കര, നെടുവത്തൂർ ഏരിയ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് 'ഫാ.സ്റ്റാൻ സ്വാമി എന്ന ഇന്ത്യൻ പൗരൻ' വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. വൈകിട്ട് 6ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.ഐഷാപോറ്റി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യസംഘം ദക്ഷിണ മേഖലാ സെക്രട്ടറി ഡി.സുരേഷ് കുമാർ, പി.കെ.ഷിബു, എ.നജീബ്ദീൻ, ഡി.എസ്.സോനു, ഡി.എസ്.സുനിൽ, ആർ.പ്രഭാകരൻ പിള്ള, ടി.എ.ജാഫർഖാൻ, എസ്.പുഷ്പാനന്ദൻ എന്നിവർ സംസാരിക്കും.