vijayan-
ചിറ്റൂർ സ്കൂളിൽ പ്രവർത്തനമാരംഭിച്ച വാക്സിനേഷൻ കേന്ദ്രം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: പന്മന ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി ചിറ്റൂർ സ്കൂളിൽ പ്രവർത്തനമാരംഭിച്ച വാക്സിനേഷൻ കേന്ദ്രം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്ന് വീതം വാർ‌ഡുകൾ കേന്ദ്രീകരിച്ച് ഇവിടെ വാക്സിനേഷൻ നടത്താനാണ് തീരുമാനം.

പഞ്ചായത്ത് പ്രസിഡന്റ് ഷെമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. രശ്മി, പഞ്ചായത്ത് സെക്രട്ടറി രേഖ, ബ്ലോക്ക് മെമ്പർ സീനത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ചാക്കോ, യൂസുഫ് കുഞ്ഞ്, രാജീവ് കുഞ്ഞുമണി, പന്മന ബാലകൃഷ്ണൻ, നൗഫൽ, ഷീല, അൻസർ, അമ്പിളി, സുകന്യ, സൂറത്ത് സക്കീർ, ഷംന റാഫി , ലിൻസി, ഉഷ തുടങ്ങിയവർ പങ്കെടുത്തു. മാമൂലയിൽ സേതുക്കുട്ടൻ സ്വഗതം പറഞ്ഞു.