ശാസ്താംകോട്ട: പോരുവഴി ഗ്രാമപഞ്ചായത്തിൽ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ അർഹതാ പരിശോധന 22, 23 തീയതികളിൽ നടക്കും. ഒന്ന് മുതൽ പത്ത് വരെ വാർഡുകളിലുള്ള ഗുണഭോക്താക്കൾ 22നും 11 മുതൽ 18 വരെ വാർഡുകളിലുള്ളവർ 23നും അസൽരേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.