ശാസ്താംകോട്ട: പാചകവാതക, ഇന്ധന വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സരസചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. നാലുതുണ്ടിൽ റഹീം, ലൂയിസ്, തങ്കച്ചൻ രാമച്ചംവിള, സുരേഷ് പിള്ള, അന്നമ്മ ഡാനിയൽ, മായ, ബീനാ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.