kunnathoor-
പനപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ നടന്ന ഫോൺ വിതരണം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പനപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികളുടെ മക്കക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അനിൽ പനപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സജിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്. സുജാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത, ശ്രീലത, പ്രകാശിനി, പ്രഥമാദ്ധ്യാപകൻ എച്ച്.എ. സലിം തുടങ്ങിയവർ സംസാരിച്ചു.