പുത്തൂർ: കുന്നത്തൂർ പാലത്തിന് സമീപം റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കവേ സ്കൂട്ടർ അപകടത്തിൽ വീട്ടമ്മ മരിച്ചു. വെണ്ടാർ രഞ്ജിത്ത് ഭവനിൽ സുനിൽകുമാരിയാണ് (45) മരിച്ചത്. വെളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുന്നത്തൂരിൽ നിന്ന് വെണ്ടാറിലെ വീട്ടിലേക്ക് മകനൊപ്പം വരുമ്പോഴായിരുന്നു അപകടം. നാട്ടുകാർ ഉടൻ ശാസ്താംകോട്ട താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭർത്താവ് പരേതനായ രഞ്ജിത്ത്. മക്കൾ: സ്നേഹ രഞ്ജിത്ത്, സഞ്ജയ് രഞ്ജിത്ത്. മരുമകൻ: അഭിജിത്ത്.