കുന്നത്തൂർ: 'നല്ല ഭൂമിയും നല്ല മനുഷ്യരും' യൂട്യൂബ് ചാനൽ ഏർപ്പെടുത്തിയ പ്രഥമ ശ്രീദാസ് പുരസ്കാരത്തിന് സുനിൽ ദേവദേയം സംവിധാനം ചെയ്ത 'ഹൃദയങ്ങളിൽ ഒരു ഗന്ധർവൻ' എന്ന ഡോക്യുമെന്ററി അർഹമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിച്ചു. പി. പദ്മരാജന്റെ സാഹിത്യരചനകളെ അവലംബിച്ച് നിർമ്മിച്ച ഡോക്യുമെന്ററിയുടെ രചയിതാവും അവതാരകനുമായ അജീഷ് നൂറനാടിന് സ്പെഷ്യൽ ജൂറി പുരസ്കാരവും നൽകി. ചാനൽ ഡയറക്ടർമാരായ ഇഞ്ചക്കാട് ബാലചന്ദ്രൻ, രാമാനുജൻ തമ്പി, മധു കൃഷ്ണൻ, സഞ്ജയ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.