ഓച്ചിറ: ഡി.വൈ.എഫ്.എെ ക്ലാപ്പന വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. എം.എസ്. അരുൺ കുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് ബ്രിഗേഡ് ജഴ്‌സി വിതരണം ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ് നിർവഹിച്ചു.
അരുൺ ആലുംപീടിക അദ്ധ്യക്ഷത വഹിച്ചു. അസർ ക്ലാപ്പന സ്വാഗതം പറഞ്ഞു. സി.പി.എം എൽ.സി സെക്രട്ടറി പി.ജെ. കുഞ്ഞിചന്തു, രജിത് ഇത്താപ്പി, പദ്മകുമാർ, വിജേഷ്, ത്രിപതി തുടങ്ങിയവർ പങ്കെടുത്തു.