കൊല്ലം: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ഉപന്യാസ രചനാ വിഭാഗം, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയവർ യഥാക്രമം.
എച്ച്.എസ്.എസ്: വി. അഭിരാമി (പാരിപ്പള്ളി എ.എസ് എച്ച്.എസ്.എസ്), സി. ഹരിപ്രിയ (തേവള്ളി ജി.എം.ബി എച്ച്.എസ്.എസ്), രസ്ന രമേശ് (ചിതറ ജി.എച്ച്.എസ്.എസ്).
ഹൈസ്‌കൂൾ: എൻ. അജ്മൽ മുഹമ്മദ് (കരിക്കോട് ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ), ആമിന നാസർ (കോയിക്കൽ ജി.എച്ച്.എസ്.എസ്), അദ്വൈത് (കൊട്ടിയം ഒക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂൾ), ദിവ്യരൂപ്യ (വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ).
യു.പി: എച്ച്. കൃഷ്ണജിത്ത് (സെന്റ് പോൾ യു.പി.എസ്), ജെറിൻ ജേക്കബ് (പൂയപ്പള്ളി ജി.എച്ച്.എസ്), എസ്. നവശ്രീ (വാളത്തുംഗൽ മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ). കൊല്ലം എസ്.എൻ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ മലയാളം വിഭാഗം അദ്ധ്യാപകരായ യു. അധീഷ്, ഡോ. അർച്ചന ഹരികുമാർ എന്നിവരാണ് വിധിനിർണയം നടത്തിയത്. വിജയികൾക്കുള്ള സമ്മാനദാനം 19ന് രാവിലെ 11ന് കോൺഫറൻസ് ഹാളിൽ.