ചാത്തന്നൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ലൈബ്രറി കൗൺസിൽ നടത്തുന്ന സ്നേഹഗാഥയുടെ ഭാഗമായി കിഴക്കനേല കേളി ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സമ്മേളനവും സ്നേഹദീപം തെളിക്കലും നടന്നു. പ്രമുഖ എഴുത്തുകാരി എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ബദ് രിയാ ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ബി.ജി. ദർശന, സാംസ്കാരിക പ്രവർത്തക ഡോ. പ്രിയാസുനിൽ, വനിതാവേദി അംഗങ്ങളായ ബിന്ദു ജയചന്ദ്രൻ, സുധാ രാജശേഖരൻ, മഹേശ്വരിയമ്മ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗ്രന്ഥശാലയിലും ഗ്രന്ഥശാലാംഗങ്ങളുടെ ഭവനങ്ങളിലും സ്നേഹദീപം തെളിച്ചു. പ്രസിഡന്റ് വേണു സി. കിഴക്കനേല, സെക്രട്ടറി കൈലാസ്, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, എസ്. സുനിൽകുമാർ, വിഷ്ണു സി. മോഹൻ എന്നിവർ നേതൃത്വം നൽകി.