car
പുനലൂർ-അഞ്ചൽ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ കാർ

പുനലൂർ: പുനലൂർ-അഞ്ചൽ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ടെത്തിയ കാർ തല കീഴായി മറിഞ്ഞു . ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പട്ടു. ഇന്നലെ രാവിലെ 9.30ന് കരവാളൂർ കനാൽ പാലത്തിന് സമീപത്തായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വഴുക്കലിനെ തുടർന്ന് കാർ തെന്നി മാറിയത് കൊണ്ടാണ് പാതയോരത്തേക്ക് തലകീഴായി മറിഞ്ഞത്. കാറിന്റെ പുറക് ഭാഗത്തെ ഗ്ലാസ് പൂർണമായും ഇളകി മാറിയെങ്കിലും മറ്റു നാശ നഷ്ടങ്ങളുണ്ടായില്ല.