എഴുകോൺ: ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമൺകാവിൽ സ്ത്രീധന വിരുദ്ധ സദസ് സംഘടിപ്പിച്ചു. കവി ആർ.സജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ. അനുരൂപ് അദ്ധ്യക്ഷനായി. സെക്രട്ടറി എ. അഭിലാഷ്, പഞ്ചായത്തംഗം സിന്ധു ഓമനക്കുട്ടൻ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ആർ.രാഹുൽ, സെക്രട്ടറി നിഖിൽ.എസ്.മോഹൻ, അശ്വതി, അമീർഖാൻ, എസ്.ബിനു എന്നിവർ സംസാരിച്ചു.