navas
ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട് ഗവ. എൽ.വി എൽ.പി സ്കൂളിൽ പ്രവർത്തനമാരംഭിച്ച വാക്സിനേഷൻ കേന്ദ്രം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ പുതുതായി അനുവദിച്ച വാക്‌സിനേഷൻ കേന്ദ്രം ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട് ഗവ. എൽ.വി എൽ.പി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത,​ വൈസ് പ്രസിഡന്റ് ആർ. അജയൻ,​ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. സനിൽകുമാർ, ഷീജ, തുണ്ടിൽ നൗഷാദ്,​ അനിൽ തുമ്പോടൻ,​ ബി.ഡി.ഒ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.