mini-bus
മിനി ബസിന്റെ ഗ്ലാസ് തകർത്ത നിലയിൽ

കൊട്ടിയം: ലോക്ക് ഡൗണിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന മിനി ബസിന്റെ മുൻവശത്തെ ഗ്ലാസ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് പുറകിൽ കൊട്ടുമ്പുറം നവഭാരത് ക്ലബിനടുത്ത് ഒന്നര വർഷമായി കയറ്റിയിട്ടിരുന്ന അഷറഫിന്റെ ഉടമസ്ഥതയിലുള്ള മിനി ബസിന്റെ ഗ്ലാസാണ് തകർത്തത്. വെള്ളിയാഴ്ച രാവിലെയാണ് ഗ്ലാസ് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊട്ടിയം പൊലീസിൽ പരാതി നൽകി.