photo

കൊല്ലം: കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയഷന്റെ (കെ.ടി.പി.എ) ഏഴാം സംസ്ഥാന സമ്മേളനം ഓൺലൈനായി സംസ്ഥാന പ്രസിഡന്റ് കെ. മണിരഥൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ അക്കാഡമിയായ നാസിൻ നടത്തിയ ജി.എസ്.ടി.പി പരീക്ഷ പാസായവർക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും യോഗ്യതയുള്ള പ്രാക്ടീഷണർമാർക്ക് ഐഡന്റിറ്റി കാർഡും ക്ഷേമനിധിയും ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി പി.എസ്. ജോസഫ് (പ്രസിഡന്റ്, ഇടുക്കി), പി. സുബ്രഹ്മണ്യൻ, പി.ഡി. സൈമൺ (വൈസ് പ്രസിന്റ്), ബി.എൽ. രാജേഷ് (ജനറൽ സെക്രട്ടറി, കൊല്ലം), എൻ. കെ.ശിവൻകുട്ടി, എ. സുരേശൻ (സെക്രട്ടറി), യു.കെ. ദാവൂദ് (ട്രഷറർ, മലപ്പുറം), എസ്. വിജയനാചാരി (എക്സി. എഡിറ്റർ), രാജിമോൾ രാജീവ് (വനിതാ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.