kottiyam-photo
യു.ഡി.എഫ് കമ്പിവിള 16-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ നിർവഹിക്കുന്നു

കൊട്ടിയം: യു.ഡി.എഫ് കമ്പിവിള 16-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടിയം എം. അബ്‌ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദീൻ, ജയശ്രീ കൃഷ്ണമ്മ, നൗഷാദ്, വഹാബ്, താജുദീൻ, ഷെമീർഖാൻ, പേരയം സജീവ്, നജീം, സെയ്ദുമുഹമ്മദ് എന്നിവർ സംസാരിച്ചു.