പോരുവഴി: ഇന്ധന വിലവർദ്ധനവിനെതിരെ പോരുവഴി പടിഞ്ഞാറ്, കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സിനിമാ പറമ്പ് ലുലു പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി. സി നിർവാഹക സമിതിയംഗം പി.കെ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ, കിണറുവിള നാസർ, ആർ.സദാശിവൻപിള്ള ,സുഹൈൽ അൻസാരി, എം.ചന്ദ്രശേഖരപിള്ള, സുബേർ പുത്തൻപുര, പോരുവഴി ജലീൽ, അർത്തിയിൽ അൻസാരി, പേറയിൽ നാസർ, ആർ.ജി.ഗോപാലകൃഷ്ണപിള്ള, അർത്തിയിൽ സമീർ ,സച്ചിദാനന്ദൻ പിള്ള, അർത്തിയിൽ ഷെഫിക്ക്, സുനിൽ തുടങ്ങിയവർ സംസാരിച്ചു.