കൊല്ലം : സ്ത്രീ സമത്വത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ അഹ്വാനം ചെയ്ത സ്നേഹഗാഥ പുനുക്കന്നൂർ മണ്ഡലം ജംഗ്‌ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്നു. ലൈബ്രേറിയൻ സിന്ധു മുരളി അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി അംഗങ്ങളും ഗ്രന്ഥശാല പ്രവർത്തകരും സ്നേഹ ദീപം തെളിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, കമ്മിറ്റി അംഗങ്ങളായ രാജപ്പൻ കേരളപുരം, ബൈജു പുനുക്കന്നൂർ, വി.ജെ. ഷാജി, വനിതാ ലൈബ്രേറിയേൻ വി.എസ്. വിജി എന്നിവർ നേതൃത്വം നൽകി.