കരുനാഗപ്പള്ളി: ഡോ. വി.വി വേലുകുട്ടി അരയൻ മെമ്മോറിയൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക് ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് നൂറ് ശതമാനം വിജയം. സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ 22 വിദ്യാർത്ഥികളും വിജയിച്ചു. സ്കൂളിൽ ആദ്യമായി ഒരു കുട്ടിക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു.