book-
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളും ജനതാ ഗ്രന്ഥശാലയും ചേർന്ന് കല്ലേലിഭാഗത്ത് സ്ഥാപിച്ച പുസ്തകക്കൂടിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: പുസ്തക പ്രേമികൾക്കായി കൈയെത്തും ദൂരത്ത് പുസ്തകക്കൂടൊരുക്കാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളും കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയും കൈകോർത്തു. കല്ലേലിഭാഗം ഗുരു മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. ഗ്രന്ഥശാലയിൽ അംഗമാകാതെ, ഫീസ് അടയ്ക്കാതെ ആർക്കും പുസ്തകക്കൂടിൽ നിന്ന് പുസ്തകം എടുത്തു വായിക്കാം. എടുത്ത പുസ്തകം വായിച്ചു കഴിയുമ്പോൾ തിരികെ കൂട്ടിൽ വച്ച് അടുത്ത പുസ്തകം വായനയ്ക്കായി എടുക്കാം. തുടക്കത്തിൽ ഇരുനൂറിൽപ്പരം പുസ്തങ്ങളാണ് പുസ്തക്കൂടിൽ സജ്ജീകരിച്ചിട്ടുള്ളത്.

ചടങ്ങിൽ ജനത ഗ്രന്ഥശാലാ പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ പുസ്തക കൂട്ടിലേയ്ക്കുള്ള ആദ്യ പുസ്തകം ഏറ്റുവാങ്ങി. ജെ .എഫ്. കെ എം. വി .എച്ച് .എസ് .എസ് മാനേജർ മായാ ശ്രീകുമാർ ,ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ജഗദമ്മസുഗതൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.വിജയൻപിള്ള, മാദ്ധ്യമ പ്രവർത്തകൻ

ജയചന്ദ്രൻ തൊടിയൂർ, ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി സുധീഷ് കുമാർ, സുധീർഗുരുകുലം, പ്രസന്നൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി.മുരളീധരൻ സ്വാഗതവും എ.രമേഷ് നന്ദിയും പറഞ്ഞു .