കൊല്ലം: അർദ്ധനാരീശ്വര സങ്കല്പത്തിന് കാലിക പ്രസക്തിയേറെയാണെന്നും സ്ത്രീ പുരുഷ സമത്വ ചിന്താഗതി സ്ത്രീധന വിരുദ്ധ ചിന്തകൾക്ക് മാറ്റേകുമെന്നും ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ കെ.വി. ജയകുമാർ. എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ജില്ലാ നിയമ സേവന അതോറിറ്റിയുടെ സ്ത്രീധന വിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ. തറയിൽ അദ്ധ്യക്ഷനായി. കൊല്ലം കുടുംബ കോടതി ജഡ്ജി കെ.എൻ.സുജിത് വിഷയാവതരണം നടത്തി.

എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി. ഗോപകുമാർ, ശ്രീനാരായണ വനിതാ കോളേജ് അസോ. പ്രൊഫസർ ഡോ. വി.വി. രേഖ എന്നിവർ സംസാരിച്ചു. സേവന അതോറിറ്റി സെക്രട്ടറി, സബ്‌ ജഡ്‌ജി സി.ആർ. ബിജുകുമാർ സ്വാഗതവും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ നന്ദിയും പറഞ്ഞു.