കൊട്ടാരക്കര: ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹഗാഥ സ്ത്രീസുരക്ഷാ കാമ്പയിൻ ഗ്രാമപഞ്ചായത്തംഗം എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വാസുദേവൻ പിള്ള, ജി.ഉണ്ണിക്കൃഷ്ണൻ നായർ, എൻ.ഗിരിധരൻ നായർ, ജി.വിജയൻ പിള്ള, വൈഷ്ണവി എന്നിവർ സംസാരിച്ചു.