പുത്തൂർ:ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന കൊവിഡ് കാലിത്തീറ്റ ധനസഹായ പദ്ധതി പ്രകാരം വെട്ടിക്കവല ബ്ലോക്കിൽ ചെറുപൊയ്ക ക്ഷീരസംഘം ക്ഷീരകർഷകർക്ക് 84 ബാഗ് കാലിത്തീറ്റ വിതരണം ചെയ്‌തു. സംഘം പ്രസിഡന്റ് കെ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങൾ,ക്ഷീര കർഷകർ, സംഘം സെക്രട്ടറി എം. ജയകുമാർ എന്നിവർ സംസാരിച്ചു.