പുത്തൂർ: കർഷകമോർച്ച നെടുവത്തൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നെടുവത്തൂർ കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് അർഹരായ കർഷകരെ ഒഴിവാക്കുന്നു, ഫലവൃക്ഷ തൈകളുടെ വിതരണത്തിൽ ക്രമക്കേട് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശരണ്യാ സന്തോഷ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് സോമരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജൻ വടക്കേത്തോപ്പിൽ, സത്യൻ പുല്ലാമല, ഉണ്ണിക്കൃഷ്ണൻ, സുധീഷ്, ദിലീപ്, സുധി, രാജേഷ് കുരുക്ഷേത്ര, അജിത് ചാലൂക്കോണം എന്നിവർ സംസാരിച്ചു.