കൊല്ലം: ദി ആർട്ട് ഒഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമ പ്രമാണിച്ച് പാൻ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി കൊവിഡ് മൂന്നാം ഘട്ട കരുതൽ യോഗ പ്രാണായാമവും സൂര്യ നമസ്കാരവും ജൂലായ് 22 മുതൽ 25 വരെ നടത്തും. മെഡിറ്റേഷൻ ആൻഡ് ബ്രീത്ത് വർക്ക്ഷോപ്പ് എന്ന പ്രോഗ്രാമിലൂടെ 18 വയസ് മുതലുള്ള എല്ലാവർക്കും പങ്കെടുക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ക്ലാസ് ലഭ്യമാണ്. 5 ബാച്ചുകളുണ്ടായിരിക്കും. രജിസ്ഷ്ട്രേഷന് വിളിക്കേണ്ട നമ്പർ: 9497371888, 9495981147.