ചാത്തന്നൂർ: മീനാട് കുളങ്ങര പരബ്രഹ്മ മുഹൂർത്തി ക്ഷേത്രത്തിലെ രാമായണ പാരായണവും വിശേഷാൽ പൂജകളും ഇന്നലെ ആരംഭിച്ചു. ആഗസ്റ്റ് 17ന് സമാപിക്കും. ക്ഷേത്ര മേൽശാന്തി അനൂപ് മുഖ്യകാർമ്മിത്വം വഹിക്കും. രാമായണ പാരായണവും വിശേഷാൽ പൂജയും നേർച്ചയായി നടത്താൻ താത്പര്യമുള്ളവർ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9400146158.