ചാത്തന്നൂർ: അഞ്ചുവയസുകാരനെ പീഡിപ്പിച്ച വൃദ്ധനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഏറം തെക്ക് തെങ്ങുവിള വീട്ടിൽ ജോൺ വർഗീസാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ അക്ഷരം പഠിക്കാനെത്തിയ കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പീഡനത്തിനിരയാക്കിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി വേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ ദേഹപരിശോധന നടത്തി. സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമേറ്റതായി കണ്ടതിനെ തുടർന്ന് കുട്ടിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ ചാത്തന്നൂർ പൊലീസിൽ വിവരമറിയിച്ചു. കുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജോൺ വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.