കൊല്ലം: കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സംസ്ഥാന വ്യാപകമായി 2.5 കോടി രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി വാങ്ങിയ പഠനോപകരണങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ സുബിൻ പോളിന് കൈമാറി. കൊല്ലം എൻ.ജി.ഒ ഹാളിൽ ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി വി.ആർ. അജു നന്ദിയും പറഞ്ഞു.