ചാത്തന്നൂർ: ഒൻപത് വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാത്തന്നൂർ ഉളിയനാട് സ്വദേശിയാണ് അറസ്റ്റിലായത്. കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ഇയാൾ ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മകളെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്നതിനിടെയായിരുന്നു പീഡനം. അമ്മയുടെ അടുത്ത് തിരിച്ചെത്തിയ കുട്ടി വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.