പരവൂർ :വീട്ടമ്മയെ ശല്യംചെയ്ത യുവാവിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോങ്ങാൽ തെക്കേ മുള്ളിൽവീട്ടിൽ അബ്ദുൽ വാഹിദാണ് (36) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി ശല്യം ചെയ്യാൻ ശ്രമിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.