navas
ശാസ്താംകോട്ട സബ് ട്രഷറി

ശാസ്താംകോട്ട: നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ ശാസ്താംകോട്ട സബ് ട്രഷറിയുടെ പുതിയ കെട്ടിടം നാളെ നാടിന് സമർപ്പിക്കും. രാവിലെ 10.30 ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം മാറ്റി വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും പുതിയ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാത്തതിൽ സർവീസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. കെ. സോമപ്രസാദ് എം.പി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ട്രഷറി ഡയറക്ടർ എ .എം. ജാഫർ തുടങ്ങിയവർ പങ്കെടുക്കും.