കൊല്ലം: നഗരത്തിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലെ വ്യാപാര സ്ഥാപങ്ങളിലെത്തുന്നവർ ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭാ സ്ഥലം, താലൂക്ക് ഓഫീസിന് സമീപത്തുള്ള ബിഷപ്പ് ജെറോം ഗ്രൗണ്ട്, സെന്റ് ജോസഫ് സ്‌കൂൾ മൈതാനം, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യണം. മറ്റുള്ളയിടങ്ങളിൽ പാർക്കിംഗിന് അനുമതിയില്ല. കൊല്ലം ബീച്ചിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പൊലീസ് അറിയിച്ചു.