vebinar


കൊല്ലം: എസ്.എൻ വനിതാ കോളേജിൽ ബോട്ടണി വിഭാഗത്തിന്റെയും ബയോഡൈവേഴ്സിറ്റി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കർക്കടക കഞ്ഞിയും സിദ്ധവൈദ്യത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ വെബിനാർ നടന്നു. ഡോ. അശ്വതി.എസ്. തമ്പാൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. നിഷ.ജെ. തറയിൽ അദ്ധ്യക്ഷയായി. കേരള സർവകലാശാല സെനറ്റ് അംഗവും ബോട്ടണി വിഭാഗം അദ്ധ്യാപകനുമായ ഡോ. എസ്. ശേഖരൻ, സുവോളജി വിഭാഗം അദ്ധ്യാപിക വി.എസ്. നിഷ എന്നിവർ സംസാരിച്ചു. എസ്.എൽ. അഞ്‌ജലി ഈശ്വര പ്രാർത്ഥനയും എസ്. ആര്യ അവതരണവും നടത്തി. ബോട്ടണി വിഭാഗം അസി. പ്രൊഫസർ പി.ജെ. അർച്ചന സ്വാഗതവും ഹെഡ് ഡോ. സി.ബി. നിലീന നന്ദിയും പറഞ്ഞു.