navas
മുണ്ടകപാടത്ത് താമര വിരിഞ്ഞു നിൽക്കുന്നു.

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലടയിലെ മുണ്ടകപ്പാടത്ത് വെള്ള താമര വിരിഞ്ഞ കാഴ്ച കൗതുകമായി. കടപ്പാക്കുഴിയിലെ മുണ്ടകപ്പാടത്ത് സോളാർ പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിൽ ഒരേക്കറോളം ഭാഗത്താണ് താമര വിരിഞ്ഞത്. ആറു മാസമായി ഇവിടെ പൂ വിരിയാൻ തുടങ്ങിയിട്ട്. നിരവധി ആളുകളാണ് കാഴ്ച കാണാനും പൂവ് പറിക്കുന്നതിനുമായി ഇവിടെ എത്തുന്നത് .ഇനി മൂന്നു മാസം കൂടി പൂവുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു.