ചവറ : വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ ആദരിച്ചു. മുൻ മന്ത്രി ഷിബു ബേബീ ജോൺ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷമി, വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, നിഷാ സുനീഷ്,ജോർജ് ചാക്കോ , ഹൻസിയ,മല്ലയിൽ സമദ്, എ.എം. നൗഫൽ,ശ്രീകല, കൊച്ചൊറ്റയിൽ റഷീന, സി.അനിൽകുമാർ , ബഷീർ കുഞ്ഞ് , രാജി, അനീസ എന്നിവർ പ്രസംഗിച്ചു.