കടയ്ക്കൽ : ചാണപ്പാറ സമ്മാർഗ ദായിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ടീച്ചേഴ്സ് വെൽഫെയർ യൂണിയന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ പഠന കിറ്റ് വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം നടന്ന ഓണത്തിന് ഒരു മുറം പച്ചക്കറി സൗജന്യ വിത്ത് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഗിരിജമ്മ, ഗ്രന്ഥശാല സെക്രട്ടറി ജി.എസ്. പ്രിജിലാൽ, ടി.എസ്. നിധീഷ്, ശങ്കർ രാജ് ചിതറ, സി.പി. ജസീൻ, എസ്. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.